കൊച്ചി വിമാനത്താവളത്തില്‍ ഇനി ക്യൂ വേണ്ട; യാത്രക്കാര്‍ക്കായി ഫാസ്ററ് ട്രാക്ക് ഇമിഗ്രേഷന്‍ കിയോസ്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിദേശയാത്രകള്‍ക്ക് പോകുന്നവര്‍ക്ക് ഇനി ക്യൂവില്‍ കാത്തുനില്‍ക്കാതെ വളരെ വേഗത്തില്‍ യാത്ര ചെയ്യാന്‍ കൊച്ചി വിമാനത്താവളത്തില്‍ പുതിയ സൗകര്യം ആരംഭിച്ചു. വിദേശ യാത്രകള്‍ക്കിടയിലെ ഇമിഗ്രേഷന്‍ ക്യൂ ഒഴിവാക്കാനായി ഭാരത സര്‍ക്കാരിന്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ നടപ്പിലാക്കിയ അതിനൂതന പദ്ധതിയായ, ഫാസ്ററ് ട്രാക്ക് ഇമിഗ്രേഷന്‍ ട്രസ്ററഡ് ട്രാവലര്‍ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനും ബയോമെട്രിക് വിവരങ്ങള്‍ നല്‍കാനും കഴിയുന്ന കിയോസ്കുകളാണ് ഓഗസ്ററ് 15 മുതല്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്ന് ഡിപ്പാര്‍ച്ചര്‍ വെയ്റ്റിങ് ഏരിയയില്‍ സജ്ജമാക്കിയത്. നിലവിലെ ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ക്ക് പുറമെയാണ് ഈ സൗകര്യം.ഇന്‍ഡ്യയില്‍ രണ്ടാമത്തെ ഫാസ്ററ്ട്രാക്ക് ഇമിഗ്രേഷന്‍ സിസ്ററമാണ് കൊച്ചിയിലേത്. ആദ്യത്തേത് ന്യൂഡല്ഹിയാലാണ് ആരംഭിച്ചത്.
ഫാസ്ററ് ട്രാക്ക് ട്രസ്ററഡ് ട്രാവലര്‍ പ്രോഗ്രാമില്‍ ചേരുന്നതിലൂടെ ഇന്ത്യന്‍ പൗരന്മാര്ക്കും 'ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ' കാര്‍ഡ് ഉള്ളവര്‍ക്കും അവരുടെ യാത്രകള്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിച്ച് 20 സെക്കന്‍ഡിനുള്ളില്‍ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.
നിലവില്‍ ഈ സംവിധാനം രാജ്യത്തെ 8 അന്തരാഷ്ട്ര വിമാനത്താവളങ്ങങ്ങളായ കൊച്ചി, മുംബൈ, ഡല്‍ഹി, ചെനൈ്ന. അഹമ്മദാബാദ്, കൊല്‍ക്കത്ത ബാംഗ്ളൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തെ മറ്റു എയര്‍പോര്‍ട്ടുകളിലും ഈ സൗകര്യം ഉടന്‍ നിലവില്‍ വരും.
കുടുംബമൊത്തുള്ള വിദേശയാത്രകളില്‍ പ്രവാസികള്‍ക്ക് ഏറെ സഹായകരമാകുന്നതാണ് ഈ പദ്ധതി. ഈ സൗകര്യം ഉപയോഗിക്കാനായി യാത്രക്കാര്‍ക്ക് മൂന്ന് എളുപ്പവഴികളാണ് ഒരുക്കിയിരിക്കുന്നത്. അതില്‍ ആദ്യത്തേത്, ഓണ്‍ലൈനായി അപേക്ഷിക്കാം എന്നതാണ്. www.ftittp.mha.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ഏത് വിദേശയാത്രക്കാരനും ഇതില്‍ അംഗമാകാനാകും. ആപ്ളിക്കേഷന്‍ ഫോര്മില് പറഞ്ഞിരിക്കുന്ന ആവശ്യമായ രേഖകള്‍ കൈവശമുള്ള ഏതൊരാള്‍ക്കും ഇത് സാധ്യമാണ്.
എയര്‍പോര്‍ട്ടിലെത്തിയ ശേഷം അപേക്ഷിക്കാനാകുന്നതാണ് രണ്ടാമത്തെ മാര്‍ഗം. കൊച്ചി ഉള്‍പ്പെടെ ഇന്ത്യയിലെ 8 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ഇമ്മിഗ്രേഷന്‍ കൗണ്ടറുകള്‍ വഴി നേരിട്ട് അപേക്ഷിക്കാനാകും.
തൊട്ടടുത്തുള്ള ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന് ഓഫീസ് (FRRO) ഓഫീസുകള്‍ വഴിയും അപേക്ഷ നല്‍കാനാകും. അപേക്ഷ നല്കിക്കഴിഞ്ഞാല്, നിങ്ങളുടെ വിരലടയാളവും മുഖം സ്കാന്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ നല്‍കേണ്ടിവരും. തുടര്‍ന്ന് നിങ്ങള്‍ നല്കിയ വിവരങ്ങള്‍ വ്യാജമല്ലെന്ന് ഉറപ്പാക്കാനായി പരിശോധനക്ക് വിധേയമാക്കിയ ശേഷമായിരിക്കും പദ്ധതിയില്‍ അംഗത്വം നല്‍കുക.
അപേക്ഷകരുടെ തിരിച്ചറിയല്‍ മൊബൈല്‍ OTP ആയും ഇമെയില്‍ പരിശോധനയും വഴി വിജയകരമായി സ്ഥിരീകരിക്കുന്നതോടെ പ്രോഗ്രാമിലേക്കുള്ള രജിസ്ട്രേഷന് പൂര്‍ത്തിയാകും. ഈ പുതിയ സൗകര്യം പ്രവാസികള്‍ക്കും കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവര്‍ക്കും ഒരുപോലെ സഹായകമാകും. "ഫാസ്ററ് ട്രാക്ക് ഇമിഗ്രേഷന്‍ ~ ട്രസ്ററഡ് ട്രാവലര്‍ പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനായി [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു പുതിയ ഫാസ്ററ് ട്രാക്ക് ഇമിഗ്രേഷന്‍ ~ ട്രസ്ററഡ് ട്രാവലര്‍ പ്രോഗ്രാം (FTITTP) രജിസ്ട്രേഷന് കിയോസ്ക് ചേര്‍ത്തിട്ടുണ്ട്, ഇത് യാത്രക്കാര്‍ക്ക് ടെര്‍മിനലില്‍ നിന്ന് തന്നെ പ്രോഗ്രാമിനായി രജിസ്ററര്‍ ചെയ്യാന്‍ പ്രാപ്തമാക്കുന്നു.
സ്ഥലം: ടെര്‍മിനല്‍ 3, പുറപ്പെടല്‍ കാത്തിരിപ്പ് ഏരിയ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
ബ്യൂറോ ഓഫ് ഇമിഗ്രേഷനിലെയും CIAL ലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം നടന്നത്.

Comments: